മനോഹരം പാപനാശം

ഒട്ടേറെ സവിശേഷതകളുള്ള കേരളത്തിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് വർക്കലയിലെ പാപനാശം ബീച്ച്. വെള്ള മണൽത്തരികളാൽ അലംകൃതമായ വിശാലമായൊരു കടൽത്തീരം. ടൂറിസം വ്യവസായത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി സന്ദർശകരെ ആകർഷിക്കുന്ന പലവിധ പദ്ധതികൾ ഇവിടെ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ. ആ പദ്ധതികൾക്ക് ആവേശം പകരുന്ന പുതിയൊരു വാർത്തയിതാ: ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഇടം പിടിച്ചിരിക്കുകയാണ് പാപനാശം.

‘ലോൺലി പ്ലാനറ്റ്’എന്ന വിനോദസഞ്ചാര പ്രസിദ്ധീകരണമാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഗോവയിലെ പലോലം, അന്തമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു ഇന്ത്യൻ ബീച്ചുകൾ. ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്; വിശേഷിച്ചും, അവിടെ കാണുന്ന മനോഹരമായ പാറ​ക്കെട്ടുകൾ. ഭൗമശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഈ ത്രിതീയ (ഭൗമ രൂപവത്കരണത്തിലെ ഒരു യുഗം) അവശിഷ്ട രൂപവത്കരണ പാറക്കെട്ടുകളാണത്രെ ഇവ. ഭൗമശാസ്ത്രജ്ഞർക്കിടയിൽ ‘വർക്കല രൂപവത്കരണം’എന്ന് വിളിക്കപ്പെടുന്ന ഒരു ഭൂഗർഭ സ്മാരകമാണിത്.

ഇവിടെ, ലാറ്ററൈറ്റ് മലഞ്ചെരിവിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന പ്രകൃതിദത്ത ഉറവക്ക് ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു; അതിൽ വിവിധ ധാതുക്കൾ അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടാണത്.ടയിൽ ‘വർക്കല രൂപവത്കരണം’എന്ന് വിളിക്കപ്പെടുന്ന ഒരു ഭൂഗർഭ സ്മാരകമാണിത്. 

Tags:    
News Summary - Most-beautiful-beach-papanasam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.