കോട്ടയം: വിവിധ കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ട് നശിക്കുന്നത് 32,500ലധികം വാഹനങ്ങൾ! സ്റ്റേഷനുകൾക്ക് പുറത്തും റോഡിന്‍റെ വശങ്ങളിലുമൊക്കെയാണ് ഇവയധികവും ഇട്ടിരിക്കുന്നത്.
കോടതിയുടെയും സർക്കാർ നിയോഗിച്ച സമിതികളുടെയും നിർദേശാനുസരണം ഇത്തരത്തിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുകയോ ജപ്തി നടപടികൾ കൈക്കൊള്ളുകയോ ചെയ്യുന്നുണ്ട്. എന്നാൽ, ഇതൊന്നും കാര്യമായി ഫലം കാണുന്നില്ലെന്നാണ് എണ്ണം സൂചിപ്പിക്കുന്നത്.
പിടിച്ചെടുത്ത വാഹനങ്ങൾ തീർപ്പാക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി എന്നിവരുടെ യോഗങ്ങളിൽ അവലോകനം ചെയ്യുന്നുണ്ട്. വേഗത്തിൽ തീരുമാനമെടുക്കാൻ വാഹനങ്ങളുടെ നിരക്ക് കുറച്ച് നിശ്ചയിക്കുന്നതിനുള്ള അധികാരം മെക്കാനിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ്, ചീഫ് എൻജിനീയർമാർക്ക് നൽകിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.
ഉടമകൾ രേഖകൾ ഹാജരാക്കി കൊണ്ടുപോകാത്ത വാഹനങ്ങൾ പൊലീസിന് ഉപയോഗിക്കാൻ സംവിധാനമുണ്ടാക്കണമെന്ന് ആഭ്യന്തരം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുത്തെങ്കിലും തുടർനടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.