Posted On
date_range Updated On
date_range സംസ്ഥാനത്ത് ഇന്നും നാളെയും കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കർശന ലോക്ഡൗൺ പ്രഖ്യാപിച്ച ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളില്‍നിന്ന് പാർസല്‍, ടേക്ക് എവേ സര്‍വിസുകള്‍ അനുവദിക്കില്ല. ഹോം ഡെലിവറിക്ക് മാത്രമാണ് അനുമതി. റസ്റ്റാറൻറുകളും ബേക്കറികളും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടത്താം. പക്ഷേ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണം.
രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിൻ സ്വീകരിക്കുന്നവർ എന്നിവർ യാത്രക്ക് തിരിച്ചറിയൽ കാർഡ് കരുതണം.ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളുടെ പ്രവർത്തനം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.