തിരുവനന്തപുരം: രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 31 മുതൽ ജൂൺ 9 വരെ ലോക്ഡൗൺ നീട്ടിയെങ്കിലും അത്യാവശ്യ പ്രവർത്തനങ്ങൾ നടത്താൻ ചില ഇളവുകൾ നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച് ഇളവുകൾ ഇപ്രകാരം:
- വ്യവസായ സ്ഥാപനങ്ങൾ (കയര്‍, കശുവണ്ടി മുതലായവ ഉള്‍പ്പെടെ) 50 ശതമാനത്തില്‍ കവിയാതെ ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവര്‍ത്തിക്കാം
- വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) നല്കുന്ന സ്ഥാപനങ്ങള്‍/കടകള്‍ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് വരെ തുറക്കാം
- ബാങ്കുകളുടെ സമയക്രമം തിങ്കള്‍, ബുധന്‍, വെള്ളി വൈകീട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചു
- വിദ്യാഭ്യാസാവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹാവശ്യത്തിനുള്ള ടെക്സ്െറ്റെൽ, സ്വർണം, പാദരക്ഷ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു വരെ പ്രവർത്തിക്കാം
- കള്ളുഷാപ്പുകൾ വഴി കള്ള് പാഴ്സലായി നല്‍കാം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്. എന്നാൽ മദ്യശാലകൾ തുറക്കില്ല
- പാഴ്വസ്തുക്കള് സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടുദിവസം അത് മാറ്റാന്‍ അനുമതി
- ആർ.ഡി കലക്ഷന്‍ ഏജൻറുമാര്‍ക്ക് പോസ്റ്റ് ഓഫിസില്‍ പണമടക്കാന്‍ ആഴ്ചയില്‍ രണ്ടുദിവസം അനുമതി
- വ്യവസായശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെ.എസ്.ആർ.ടി.സി കൂടുതൽ ബസുകൾ ഓടിക്കും
- നിയമന ഉത്തരവ് ലഭിച്ച്ജോയിന് ചെയ്യാന്‍ കാത്തുനില്ക്കുന്നവരിൽ ഇപ്പോള്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോയിന്‍ ചെയ്യാം. അല്ലാത്തവര്‍ക്ക് സമയം ദീര്‍ഘിപ്പിച്ച് നല്‍കും
മറ്റു തീരുമാനങ്ങൾ
- പ്രവാസികള്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണില്‍ നല്കുമ്പോള് ആധാര്‍ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒ.ടി.പി സന്ദേശം പോകുന്നത്. ഭൂരിഭാഗംപേരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടാകില്ല. അതിനാൽ നിലവില്‍ ൈകയിലുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി നൽകാനുള്ള സംവിധാനം ആലോചിക്കും
- ടി.പി.ആർ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധന നടത്തും
- ഇടുക്കിയിലെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി.
- ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ലഭ്യമാക്കും
- മരുന്നുകൾക്ക് വ്യത്യസ്തമായ വിലകള്‍ ഈടാക്കുന്നതിനെതിരെ കർശന നടപടി
- വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന് നല്‍കും
- ആദിവാസി കോളനികളിലും 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് പരമാവധി പൂര്‍ത്തീകരിക്കും
- കിടപ്പുരോഗികള്‍ക്ക് വാക്സിന് നല്കാന് പ്രത്യേകം ശ്രദ്ധ
- നവജാത ശിശുക്കള്‍ക്ക് കോവിഡ് ബാധിക്കുന്ന സംഭവങ്ങളിൽ ആവശ്യമായ ജാഗ്രത പാലിക്കും
- കൂടുതല്‍ വാക്സിന് ജൂണ്‍ ആദ്യവാരം ലഭിച്ചാൽ 15നകം പരമാവധി നൽകും
- മലപ്പുറത്ത് കമ്യൂണിറ്റി കിച്ചണും ജനകീയ ഹോട്ടലും ഇല്ലാത്ത പഞ്ചായത്ത് അധികൃതരെ വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.