തിരുവനന്തപുരത്തുനിന്ന് ഇനി ബഹ്റൈനിലേക്ക് കൂടുതൽ വിമാന സർവിസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാനസർവിസുകൾ വർധിപ്പിച്ചു.

തലസ്ഥാനത്തു നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാന സർവീസ് നാലിൽ നിന്ന് ഏഴായിട്ടാണ് വർധിപ്പിച്ചത്. ഇന്ന് മുതലാണ് വർധന നിലവിൽ വരിക.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ രണ്ട് സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാണ് മറ്റ് സർവിസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവിസുകൾ വർദ്ധിപ്പിച്ചത്.

Tags:    
News Summary - More flight services from Thiruvananthapuram to Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.