തോമസ് കടത്തൂസ്
Posted On
date_range Updated On
date_range മൂലമ്പിള്ളി: പുനരധിവാസം ലഭിക്കാതെ തോമസും വിടവാങ്ങി; മരിക്കുന്നത് 37ാമത്തെയാൾ
കൊച്ചി: വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി കിടപ്പാടം നഷ്ടപ്പെട്ട ഒരാൾകൂടി മൂലമ്പിള്ളി പുനരധിവാസ പാക്കേജിന്‍റെ ആനുകൂല്യം ലഭിക്കാതെ മരിച്ചു. മൂലമ്പിള്ളി കുടുവശ്ശേരി തോമസ് കടത്തൂസാണ് (77) നിര്യാതനായത്.
പാക്കേജിന്‍റെ ഗുണം ലഭിക്കാതെ മരിക്കുന്ന 37ാമത്തെയാളാണ് ഇദ്ദേഹം. പുനരധിവാസത്തിനുവേണ്ടി അഞ്ചു സെന്‍റ് ഭൂമി കാക്കനാട് തുതിയൂരിൽ ലഭിച്ചെങ്കിലും വീട് നിർമിക്കാൻ യോഗ്യമല്ലാത്ത ചതുപ്പുനിലമാണെന്ന് പൊതുമരാമത്ത് വകുപ്പ് 2016ൽ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത പുരിയിടത്തിന്റെ ശേഷിക്കുന്ന 2.5 സെൻറ് തുണ്ട് ഭൂമിയിൽ നിർമിച്ച താൽക്കാലിക കെട്ടിടത്തിലായിരുന്നു താമസം. ഭാര്യ: റോസിലി. മക്കൾ: ലയഴ്സ്, ഷെൽമ, അഗസ്റ്റിൻ. മരുമക്കൾ: ജൂഡ്, സയസിൽ, ടീന അഗസ്റ്റിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.