മൂക്കുന്നിമലയില്‍ സര്‍ക്കാര്‍ ഭൂമി  വ്യാപകമായി കൈയേറിയെന്ന് വിജിലന്‍സ്

നേമം: അനധികൃത പാറഖനനത്തിനുപുറമേ മൂക്കുന്നിമലയില്‍ സര്‍ക്കാര്‍ഭൂമി വ്യാപകമായി കൈയേറിയെന്ന് വിജിലന്‍സ്. വ്യാജ രേഖകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ഭൂമി പതിച്ചെടുത്തതടക്കം വിവരങ്ങളുമായി വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു.
നാലരമാസം മുമ്പാണ് വിജിലന്‍സ് മൂക്കുന്നിമലയില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ഭൂമി കൈയേറി ക്വാറിമാഫിയ അനധികൃത ഖനനം നടത്തുകയാണെന്നാരോപിച്ച് സ്ഥലവാസി ലത പ്രീത്, രാജീവ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഹൈകോടതി മൂക്കുന്നിമലയില്‍ സര്‍വേനടപടിക്ക് ഉത്തരവിട്ടത്. ആകെ 337 ഹെക്ടര്‍ ഭൂമിയാണ് വിജിലന്‍സ് സംഘത്തിന്‍െറ നേതൃത്വത്തില്‍ സര്‍വേസംഘം നാലരമാസം കൊണ്ട് അളന്ന് തിട്ടപ്പെടുത്തിയത്. 43.2 ഹെക്ടര്‍ സര്‍ക്കാര്‍ഭൂമിയില്‍ ക്വാറിമാഫിയ ആഴത്തില്‍ ഖനനം നടത്തിയതായി വിജിലന്‍സ് സര്‍വേയില്‍ കണ്ടത്തെി. കൂടാതെ സര്‍ക്കാര്‍ഭൂമി വ്യാജരേഖ ഉപയോഗിച്ച് വ്യാപകമായി പതിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പള്ളിച്ചല്‍ പഞ്ചായത്തിലെ മൂക്കുന്നിമലയില്‍ 1962ല്‍ കര്‍ഷകര്‍ക്ക് റബര്‍കൃഷി ചെയ്യുന്നതിനാണ് 99 പേര്‍ക്കായി 3.5 ഏക്കര്‍ ഭൂമി വീതം പതിച്ചുനല്‍കിയത്. ഈ ഭൂമി റബര്‍കൃഷിക്കല്ലാതെ മറ്റേതെങ്കിലും തരത്തില്‍ വിനിയോഗിക്കാന്‍ പാടില്ളെന്നും അങ്ങനെ ചെയ്താല്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുമെന്നും പട്ടയത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതൊക്കെ അട്ടിമറിച്ചാണ് കര്‍ഷകരില്‍ നിന്ന് തുച്ഛവിലയ്ക്ക് ഭൂമി ക്വാറിമാഫിയ കൈക്കലാക്കിയത്. മൂക്കുന്നിമലയിലേത് അനധികൃതഖനനമാണെന്നും എല്ലാവിധ ലൈസന്‍സുകളും ക്രമവിരുദ്ധമായി നേടിയതാണെന്നും പഞ്ചായത്ത്, വില്ളേജ് ഓഫിസുകളുടെ പങ്ക് വ്യക്തമാണെന്നും കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വെളിപ്പെടുത്തിയിരുന്നു. അനധികൃതഖനനം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മൂക്കുന്നിമല സംരക്ഷണ സമരസമിതിയും വര്‍ഷങ്ങളായി സമര രംഗത്തുണ്ട്. 

മൂക്കുന്നിമല കര്‍ഷകര്‍ക്ക് പതിച്ചുനല്‍കിയപ്പോള്‍ പാറ വിട്ടിട്ട് ഭൂമി മാത്രമാണ് അളന്ന് നല്‍കിയിരുന്നത്. ഈ ഭൂമിയാണ് വെട്ടിപ്പിടിച്ച് ക്വാറി മാഫിയ പൂര്‍ണമായും ഖനനം നടത്തി കോടികള്‍ സര്‍ക്കാറിന് നഷ്ടം വരുത്തിയത്. ആദ്യം അളക്കാനത്തെിയ വിജിലന്‍സ്, സര്‍വേ ഗ്രൂപ്പിനെ ക്വാറിമാഫിയ വിരട്ടിയോടിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ അളവ് തുടരാനും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കാനും ഹൈകോടതി ഉത്തരവിട്ടു. നവീന ടോട്ടല്‍ സ്റ്റേഷന്‍  ഉപയോഗിച്ച് സര്‍വേ നടത്തിയിട്ടും മൂന്നുമാസം കൊണ്ട് സര്‍വേ പൂര്‍ത്തിയായില്ല. ഇതേതുടര്‍ന്ന് കോടതി 30 പ്രവൃത്തി ദിനങ്ങള്‍ കൂടി സര്‍വേക്ക് അനുവദിക്കുകയായിരുന്നു.
Tags:    
News Summary - mookkunnimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.