മൺസൂൺ: കൊങ്കൺ വഴി ട്രെയിൻ സമയത്തിൽ മാറ്റം

പാലക്കാട്​: മൺസൂൺ ​പ്രമാണിച്ച്​ കൊങ്കൺ വഴി​ ട്രെയിൻ ഗതാഗതത്തിൽ ജൂൺ 10​ മുതൽ ഒക്​ടോബർ 31 വരെ മാറ്റംവരുത്തി. എറണ ാകുളം ജങ്​ഷൻ-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ്​ എക്​സ്​പ്രസ് (12617) എറണാകുളം ജങ്​ഷനിൽ നിന്ന്​ 2.25 മണിക്കൂർ​ നേര​േത്ത രാവ ിലെ 10.50ന്​ പുറപ്പെടും. നിസാമുദ്ദീനിൽ നിന്ന്​ എത്തുന്ന സമയത്തിൽ മാറ്റമില്ല. മംഗളൂരു സെൻ​​ട്രൽ-മഡ്​ഗാവ്​ പാസഞ്ചർ ട്രെയിൻ (70106) മംഗളൂരു സെ​ൻട്രലിൽനിന്ന്​ 10​ മിനിറ്റ്​ നേര​േത്ത ഉച്ചക്ക്​ 2.45ന്​ പുറപ്പെടും. മഡ്​ഗാവിൽ 15 മിനിറ്റ്​ വൈകി രാത്രി 10.30ന്​ എത്തും.

മഡ്​ഗാവ്​-എറണാകുളം പ്രതിവാര സൂപ്പർ ഫാസ്​റ്റ്​ എക്​സ്​പ്രസ് ​(10215) 30 മിനിറ്റ്​ നേര​േത്ത രാത്രി ഒമ്പതിന്​ പുറപ്പെട്ട്​ അടുത്ത ദിവസം രാവിലെ 10.55ന്​ എറണാകുളത്തെത്തും. മഡ്​ഗാവ്​-മംഗളൂരു സെൻട്രൽ ഇൻറർസിറ്റി എക്​സ്​പ്രസ് ​(22635) 15 മിനിറ്റ്​ നേര​േത്ത വൈകീട്ട്​ നാലിന്​ പുറപ്പെട്ട്​ ഒരു മണിക്കൂർ വൈകി രാത്രി 11ന്​ മംഗളൂരു സെൻട്രലിലെത്തും. മംഗളൂരു ജങ്​ഷൻ-മുംബൈ സി.എസ്​.ടി എക്​സ്​പ്രസ് ​(12134) 2.50 മണിക്കൂർ​ വൈകി വൈകീട്ട്​ 4.45​േന മംഗളൂരുവിൽനിന്ന്​ പുറ​പ്പെടൂ. അടുത്തദിവസം ആറ​ു മണിക്കൂർ വൈകി രാവിലെ 10.33ന്​ മുംബൈയിൽ എത്തും.

മൈസൂരു വഴി പോകുന്ന കാർവാർ-മംഗളൂരു സെൻട്രൽ കെ.എസ്​.ആർ ബംഗളൂരു ട്രൈ വീക്ക്​ലി എക്​സ്​പ്രസ്​ (16524) 15 മിനിറ്റ്​ വൈകി ഉച്ചക്കുശേഷം 2.55ന്​ കാർവാറിൽനിന്ന്​ യാത്ര തിരിക്കും. നെലമംഗള വഴിയുള്ള കാർവാർ-മംഗളൂരു സെൻട്രൽ കെ.എസ്​.ആർ ബംഗളൂരു ട്രൈ വീക്ക്​ലി എക്​സ്​പ്രസ്​ (16514) 15 മിനിറ്റ്​ വൈകി ഉച്ചക്കുശേഷം 2.55ന്​ കാർവാറിൽനിന്ന്​ പുറപ്പെടും. മഡ്​ഗാവ്​-മംഗളൂരു സെൻട്രൽ പാസഞ്ചർ (56641) ഒരു മണിക്കൂർ വൈകി ഉച്ചക്ക്​ രണ്ടിന്​ മഡ്​ഗാവിൽനിന്ന്​ പുറപ്പെട്ട്​ 40 മിനിറ്റ്​ വൈകി രാത്രി പത്തിന്​ മംഗളൂരു സെൻട്രലിലെത്തും.

Tags:    
News Summary - Monsoon: Train Service Rescheduled -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.