Posted On
date_range Updated On
date_range കാലവർഷം ജൂൺ ആറിന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷം ജൂൺ ആറിനായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ ്പ്. തെക്കൻ തീരങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് മൺസൂൺ മഴയെത്തുക. ജൂൺ ആറിനായിരിക്കും കേരളത്തിൽ മൺസൂൺ ആരംഭിക്കുക. രാജ്യത്തെ കാർഷിക വ്യവസ്ഥയുടെ നിലനിൽപ്പിന് മൺസൂൺ മഴ അത്യന്താപേക്ഷിതമാണ്.
മൺസൂൺ നാലിന് എത്തിയേക്കുമെന്ന് നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ ‘സ്കൈമെറ്റ്’ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഈ വർഷം രാജ്യത്താകെ ശരാശരി 93 ശതമാനം മഴലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.