ദുബൈ: ചെക്ക് ഇടപാട് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകന്‍ ബിനോയ് കോടിയേരിക്ക് ദുബൈ കോടതിയുടെ യാത്രാവിലക്ക്. ദശലക്ഷം ദിര്‍ഹം അഥവാ, 1 കോടി 17 ലക്ഷം രൂപ കെട്ടിവെക്കാതെ ബിനോയിക്ക് യു.എ.ഇ വിടാനാവില്ല. യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സഹോദരന്‍ ബിനീഷ് കോടിയേരി നാട്ടില്‍ അറിയിച്ചു.
13 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന ആരോപണം നിലനില്‍ക്കെ 10 ദിവസം മുൻപാണ് ബിനോയ് കോടിയേരി ദുബൈയിലെത്തിയത്. ദുബൈ പൊലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കാണിച്ച് തനിക്ക് ദുബൈയില്‍ ക്രിമിനല്‍ കേസില്ലെന്ന് തെളിയിക്കാനും യു.എ.ഇയില്‍ പ്രവേശിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കാനും ബിനോയിക്ക് കഴിഞ്ഞു.
എന്നാല്‍, ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 102/2018/69 എന്ന കേസില്‍ ഈ മാസം ഒന്നിനാണ് ബിനോയിക്കെതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യാത്രാ വിലക്കിനെതിരെ അപ്പീല്‍ പോകുമെന്നും കേസ് രാഷ്ട്രീയ േപ്രരിതമാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
യാത്രാവിലക്ക് നീക്കാന്‍ ബിനോയ് കോടിയേരി ദുബൈയില്‍ നിയമനടപടികള്‍ ആരംഭിക്കുമെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ദുബൈയിലെ ജാസ് ടൂറിസം ഉടമയും ബിനോയ് കോടിയേരിയും നിയമനടപടികളുമായി മുന്നോട്ട് പോകവെ കേസ് മുറുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.