വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം: പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു; കൂടുതൽ അറസ്റ്റുണ്ടാകും

പത്തനംതിട്ട: 18കാരിയെ നിരന്തരം പീഡിപ്പിച്ച കേസ് സമാനതകളില്ലാത്ത സംഭവം. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് എടുത്തുവരുന്നത്. ഇലവുംതിട്ടയിലും പത്തനംതിട്ടയിലും റാന്നിയിലുമായി ആറ് കേസുകൾ രജിസ്റ്റർ ചെയ്ത‌തിൽ 20 പേർ അറസ്റ്റിലായി. ഇതില്‍ മൂന്നുപേര്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ്. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. നാലുപേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ഒരാളുടെ വിവാഹനിശ്ചയം ഒരാഴ്ച മുമ്പാണ് കഴിഞ്ഞത്. മറ്റൊരു പ്രതിയുടെ വിവാഹനിശ്ചയം ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു. വധശ്രമം, മോഷണം ഉൾപ്പെടെ കേസുകളിൽ മുമ്പ് പ്രതിയായിരുന്നവരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പോക്സോ കേസുകളിൽ പ്രതിയായവരും ജയിലിൽ കഴിയുന്നവരും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. പെൺകുട്ടിയെ 13ാം വയസ്സിൽ പ്ര‍ണയംനടിച്ച് വശത്താക്കിസുബിനാണ് ആദ്യം പീഡനത്തിനിരയാക്കിയത്. വെള്ളിയാഴ്ച പൊലീസ് ആദ്യ കേസിൽതന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്യുകയാണ്. പ്രതികളുടെ ഫോണുകളും പിടിച്ചെടുത്തു. പീഡനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിൽ കായികപരിശീലകനും കായിക പരിശീലനം നടത്തുന്നവരുമുണ്ട്. കുട്ടിയുടെ വെളിപ്പെടുത്തൽ പ്രകാരം കൂടുതൽ കേസുകളും അറസ്റ്റും ഉണ്ടാകും. തിരുവനന്തപുരം ജില്ലയിലുള്ളവരും പ്രതിപ്പട്ടികയിൽ ഉണ്ടെന്നാണ് വിവരം.

സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. റിപ്പോർട്ട് നൽകാൻ പത്തനംതിട്ട എസ്.പിയോട് കമീഷൻ ചെയർപേഴ്സൻ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു. ദേശീയ വനിത കമീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.

Tags:    
News Summary - Molesting the student: police have expanded the investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.