മോഹൻലാൽ

മോഹൻലാലിന്‍റെ അവകാശം സംരക്ഷിക്കും; അനധികൃത വിഡിയോകൾ നീക്കാൻ ഉത്തരവ്

ന്യൂ​ഡ​ൽ​ഹി: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ വ്യ​ക്തി അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്, രൂ​പം, ശ​ബ്ദം എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​നു​മ​തി കൂ​ടാ​തെ നി​ർ​മി​ച്ച വി​ഡി​യോ​ക​ളും ലി​ങ്കു​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ​നി​ന്ന് നീ​ക്കാ​ൻ ഡ​ൽ​ഹി ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. മെ​റ്റ​ക്കും ഗൂ​ഗ്ളി​നും ജ​സ്റ്റി​സ് ജ്യോ​തി സി​ങ് നി​ർ​ദേ​ശം ന​ൽ​കി.

വ്യാ​ജ വി​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ണ്ടാ​ഴ്ച​ക്ക​കം കൈ​മാ​റ​ണം. മോ​ഹ​ൻ​ലാ​ൽ ചു​മ​ത​ല​പ്പെ​ടു​ത്താ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രും ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് കോ​ട​തി ഇ-​കോ​മേ​ഴ്സ് പ്ലാ​റ്റ്‍ഫോ​മു​ക​ളോ​ട് ആ​രാ​ഞ്ഞു. അ​ന​ധി​കൃ​ത ലി​സ്റ്റി​ങ്ങു​ക​ൾ നീ​ക്കി​യ​താ​യി അ​വ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ത​ന്‍റെ പേ​ര്, രൂ​പം, ശ​ബ്ദം തു​ട​ങ്ങി​യ​വ അ​നു​മ​തി​യി​ല്ലാ​തെ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

Tags:    
News Summary - Mohanlal's rights will be protected; Order to remove illegal videos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.