തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി. കൊച്ചി നേവൽ ബേസിൽ നിന്നാണ് നിരീക്ഷണത്തിനായി ഹെലികോപ്ടറിൽ പ്രധാനമന്ത്രി യാത്ര തിരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ പി. സദാശിവവും പ്രധാനമന്ത്രിക്കൊപ്പം ഹെലികോപ്റ്ററിലുണ്ട്. നേരത്തെ, പ്രളയബാധിത സന്ദർശിക്കാൻ ഹെലികോപ്ടറിൽ യാത്ര തുടങ്ങിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഹെലികോപ്ററർ തിരിച്ചിറക്കുകയായിരുന്നു. കൊച്ചി നേവി ആസ്ഥാനത്തു നിന്ന് പറന്നുയർന്ന ഉടനൻ തന്നെയായിരുന്നു തിരിച്ചിറക്കിയത്.
വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ അദ്ദേഹം ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തുന്നതിനായി രാവിലെ പ്രത്യേക വിമാനത്തിൽ കൊച്ചി നേവി ആസ്ഥാനത്തെത്തിയിരുന്നു. എട്ടിന് വ്യോമ നിരീക്ഷണം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും കനത്ത മഴമൂലം പ്രധാനമന്ത്രി കുറച്ചു സമയം നേവൽ ബേസിൽ തന്നെ തുടരുകയായിരുന്നു. മഴ ശമിച്ചപ്പോൾ ഹെലികോപ്റ്റർ വ്യോമ നിരീക്ഷണത്തിനായി പുറപ്പെെട്ടങ്കിലും അൽപ്പം പറന്നുയർന്ന ശേഷം കനത്ത മഴമൂലം യാത്ര തുടരാനാകാത്തതിനാൽ തിരിച്ചിറക്കുകയായിരുന്നു. പിന്നീട് അവലോകന യോഗം നടത്തുകയും കേന്ദ്രം 500 കോടിയുടെ അടിയന്തര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
അതിനു ശേഷം മഴ മാറി നിന്നതിനാലാണ് വീണ്ടും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി പുറപ്പെട്ടത്. വ്യോമമാർഗം പത്തനംതിട്ട, റാന്നി, ആലപ്പുഴ, ആലുവ തുടങ്ങിയ മേഖലകൾ സന്ദർശിക്കാനാണ് തീരുമാനം. പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്.
#WATCH: Prime Minister Narendra Modi conducts an aerial survey of flood affected areas. PM has announced an ex-gratia of Rs. 2 lakh per person to the next kin of the deceased and Rs.50,000 to those seriously injured, from PM’s National Relief Funds (PMNRF). #KeralaFloods pic.twitter.com/T6FYNVLmMu
— ANI (@ANI) August 18, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.