മണിയുടെ വീടിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം

കുഞ്ചിത്തണ്ണി: അശ്ലീല പരാമർശം നടത്തിയ  മന്ത്രി എം.എം മണിയുടെ വീടിന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് സ്ത്രീകളാണ് പ്രതിഷേധിച്ചത്. മന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റി. ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചെന്നാണ് വിവരം.

അതേസമയം മണിയുടെ ക്ഷമാപണം ആവശ്യപ്പെട്ട് സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ നേതാക്കൾ നിരാഹാര സമരത്തിലേക്ക് പ്രവേശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിയമസഭയിലും ഇന്ന് മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.
 

Tags:    
News Summary - MM Mani's comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.