ഉടുമ്പന്‍ചോലയില്‍ എം.എം. മണി തന്നെ; ദേവികുളത്തെ സ്ഥാനാർഥി പിന്നീട്
തൊടുപുഴ: മന്ത്രി എം.എം. മണിയെ തന്നെ ഉടുമ്പന്‍ചോലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം ഇടുക്കി ജില്ല സെക്രേട്ടറിയറ്റിൽ അംഗീകാരം. രണ്ടാമത്തെ സീറ്റായ ദേവികുളത്ത് ജില്ല കമ്മിറ്റി അംഗം ആര്‍. ഈശ്വരന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എ. രാജ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആരെന്ന് അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നും ശനിയാഴ്ച ചേര്‍ന്ന ജില്ല സെക്രേട്ടറിയറ്റില്‍ തീരുമാനമെടുത്തു.
കേരള കോണ്‍ഗ്രസ് എമ്മുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ അവര്‍ക്ക് വിട്ടുനല്‍കാൻ തീരുമാനിച്ചു. രണ്ടുതവണ മത്സരിച്ചവര്‍ക്ക് ഇനി അവസരം നല്‍കേണ്ടെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ എസ്. രാജേന്ദ്രന്‍ എം.എല്‍.എ മത്സരരംഗത്തുണ്ടാവില്ല. സിറ്റിങ് എം.എല്‍.എ കൂടിയായ എം.എം. മണിയെ മത്സരിപ്പിക്കാനുള്ള തീരുമാനം സെക്രേട്ടറിയറ്റ് ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.