തിരുവനന്തപുരം: ‘രാവിലെ എം.എല്‍.എയായി സഭയിലത്തെും; വൈകീട്ട് മന്ത്രിയായി മടങ്ങും’. അതും ഒൗദ്യോഗിക വാഹനത്തില്‍. അദ്ഭുതം കണക്കെ കടന്നുവന്ന മന്ത്രി സ്ഥാനം പോലെതന്നെ, ഈയൊരു സൗഭാഗ്യം കൂടി തേടിയത്തെുന്ന ആദ്യ ജനനേതാവാകുകയാണ് എം.എം. മണി. മന്ത്രിപദത്തിലേക്ക് തീരുമാനിച്ച എം.എം. മണിയുടെ സത്യപ്രതിജ്ഞ നടക്കുന്നത് ചൊവ്വാഴ്ച വൈകീട്ട് 4.30ന് രാജ്ഭവനിലാണ്. അന്നേദിവസം സഹകരണ വിഷയത്തില്‍ പ്രത്യേക നിയമസഭാസമ്മേളനം ചേരാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
നിയമസഭയില്‍ രാവിലെ മണിയത്തെുന്നത് നിയുക്തമന്ത്രി എന്ന പേരിലാണെങ്കിലും എം.എല്‍.എയായിട്ടായിരിക്കും. ഒരു പക്ഷേ, പതിവുപോലെ അദ്ദേഹം ബസിലായിരിക്കും തലസ്ഥാനത്ത് വന്നിറങ്ങുക. സഭാസമ്മേളനം കഴിഞ്ഞ് വൈകീട്ട് രാജ്ഭവനിലത്തെി സത്യപ്രതിജ്ഞക്കുശേഷം മന്ത്രിയായി ഒൗദ്യോഗിക വാഹനത്തില്‍ പൊലീസ് അകമ്പടിയോടെയായിരിക്കും മടക്കം. സഭാസമ്മേളനത്തില്‍ എം.എല്‍.എയായത്തെി അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയാകുന്ന സംഭവം നിയമസഭയുടെ ചരിത്രത്തിലും ആദ്യമാണ്.
ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അംഗീകരിക്കുന്ന വിഷയമായതിനാല്‍ പ്രത്യേക സഭാസമ്മേളനത്തില്‍ മിക്കവാറും സാമാജികരെല്ലാം എത്തുമെന്ന് ഉറപ്പാണ്. അതിനാല്‍ മണിയാശാന് ഊഷ്മള വരവേല്‍പും സഭയില്‍ ഉണ്ടാകും. മാത്രമല്ല, മന്ത്രിമാരും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എം.എല്‍.എമാരും അന്ന് തലസ്ഥാനത്തുണ്ടാകുമെന്നതിനാല്‍ രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങും സമ്പന്നമാകും.
പിന്നെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍ മന്ത്രിയാകുന്നതിലെ കൗതുകം കാണാന്‍ തലസ്ഥാനവാസികളുടെ സാക്ഷ്യവുമുണ്ടാകും. ഉടുമ്പന്‍ചോലക്കാരുടെ സ്വന്തംമണിയാശാന്‍െറ മന്ത്രി പദവിയിലേക്കുള്ള പദമൂന്നല്‍ കാണാന്‍ നാട്ടുകാരായും വീട്ടുകാരായും ജനസാന്നിധ്യവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.