എസ്.സി വിഭാഗക്കാരനായത് കൊണ്ടാണ് രാജേന്ദ്രനെ സ്ഥാനാർഥിയാക്കിയത് -എം.എം. മണി

ഇടുക്കി: ജാതി നോക്കി കളിച്ചത് സി.പി.എമ്മാണെന്ന ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻെറ ആരോപണത്തിന് മറുപടിയുമായി എം.എം. മണി. റിസർവേഷൻ സീറ്റിൽ ജാതി നോക്കാതെ സ്ഥാനാർഥിയെ എങ്ങനെ നിർത്തുമെന്ന് എം.എം. മണി ചോദിച്ചു.

രാജേന്ദ്രൻ ബ്രാഹ്മണനായതു കൊണ്ട് സ്ഥാനാർഥിയായതല്ലല്ലോ. എസ്.സി വിഭാഗമായത് കൊണ്ടാണ് രാജേന്ദ്രനെ സ്ഥാനാർഥിയാക്കിയത്.

രാജേന്ദ്രൻ പത്രസമ്മേളനം നടത്തിയാൽ കൂടുതൽ വഷളാകും. നമ്മളും കൂടുതൽ കാര്യങ്ങൾ പറയേണ്ടി വരും. അത് വേണയോ വേണ്ടയോ എന്ന് പുള്ളി തീരുമാനിക്കട്ടെ -എം.എം മണി പറഞ്ഞു.

ദേവികുളത്തെ സി.പി.എം സ്ഥാനാർഥി എ. രാജയെ താൻ ജാതി പറഞ്ഞ്​ തോൽപിക്കാൻ ശ്രമിച്ചെന്ന ജില്ല നേതൃത്വത്തിന്‍റെ ​ആരോപണത്തിനായിരുന്നു​ ജാതി നോക്കി സ്ഥാനാർഥിയെ തീരുമാനിച്ചത്​ പാർട്ടിയാണെന്ന്​ രാജേന്ദ്രൻ പറഞ്ഞത്.

ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാർഥിയെ വെച്ചതെന്നും എസ്. രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്കെതിരെ പാർട്ടി നിയോഗിച്ച അന്വേഷണ കമീഷന്‍റെ കണ്ടെത്തലുകൾ ശരിയല്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.

Tags:    
News Summary - MM mani against S Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.