കേന്ദ്രമന്ത്രി അന്തസിന്​ നിരക്കാത്ത രീതിയിൽ പെരുമാറി -എം.എം മണി

തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്​ണനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.എം മണി. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്​ണൻ അന്തസ്സിന്​ നിരക്കാത്ത രീതിയിൽ പെരുമാറിയെന്ന്​ മണി ആരോപിച്ചു. സുപ്രീംകോടതി വിധിയെ തുടർന്നുള്ള സുരക്ഷയാണ്​ ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്​. നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്​ഥരാണെന്നും എം.എം മണി പറഞ്ഞു.

കഴിഞ്ഞ ദിവസം ശബരിമല സന്ദർശനത്തിനെത്തിയ പൊൻ രാധാകൃഷ്​ണൻ നിയന്ത്രണങ്ങളെ വിമർശിച്ചിരുന്നു. പമ്പയിലേക്ക്​ സ്വകാര്യ വാഹനങ്ങൾ കടത്തിവിടണമെന്നും ശരണം വിളി തടയുന്നത്​ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - MM Mani Against Pon Radhakrishnan - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.