Posted On
date_range Updated On
date_range 'യു.ഡി.എഫ് കാരുടെ മുഖംമൂടികള്‍ ഇനിയും അഴിഞ്ഞ് വീഴാനുണ്ട്’
തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കളുടെ മുഖംമൂടികള്‍ ഇനിയും അഴിഞ്ഞ് വീഴാനുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പൊമ്പിളൈ ഒരുമയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കള്ളക്കഥ പ്രചരിപ്പിച്ച് നിയമസഭയിൽ തനിക്കെതിരായ സമരത്തിൽ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് എം. വിൻറ്സെൻറ്. എന്നാൽ ൗഇ നിയമസഭാ സമ്മേളനത്തിൽ അദ്ദേഹം സീറ്റിലില്ല. പീഡനകേസിൽ ജയിലിലാണ്. യു.ഡി.എഫുകാരുടെ മുഖംമൂടികൾ അഴിഞ്ഞു വീഴുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. തനിക്കെതിരെ യു.ഡി.എഫ് പ്രതിനിധികൾ ഉയർത്തിയ സ്ത്രീപക്ഷ തുണി ബാനറുകൾ എവിടെയാണെന്നും മണി പരിഹസിക്കുന്നു.
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കോവളം എം.എൽ.എൽ എം.വിൻറ്സെൻറ് ജയിലിൽ കഴിയുകയാണ്. വിൻറ്സെൻറിെൻറ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.