Posted On
date_range Updated On
date_range എം.എം. അക്ബറിെൻറ സാമ്പത്തിക ഇടപാടുകളിൽ എന്‍ഫോഴ്സ്മെൻറ് അേന്വഷണം
കോഴിക്കോട്: പീസ് സ്കൂളുകളുടെ ഡയറക്ടർ എം.എം. അക്ബറിെൻറ സാമ്പത്തിക ഇടപാടുകളിൽ എന്‍ഫോഴ്സ്മെൻറ് അന്വേഷണം തുടങ്ങി. കോഴിക്കോട് എന്‍ഫോഴ്സ്മെൻറ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രവീണിെൻറ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇതിെൻറ ഭാഗമായി കഴിഞ്ഞദിവസം കോഴിക്കോട് എന്‍ഫോഴ്സ്മെൻറ് ഓഫിസില്‍ അക്ബറിനെ ചോദ്യം ചെയ്തു.
അക്ബറിെൻറ സാമ്പത്തിക ഇടപാടുകളാണ് എന്‍ഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞത്. വീണ്ടും ചോദ്യംചെയ്യുമെന്നാണ് വിവരം. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പീസ് സ്കൂളുകൾ സ്ഥാപിക്കാനാവശ്യമായ പണം എവിടെ നിന്നുലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്ന് എൻഫോഴ്സ്മെൻറ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.