അച്ചടക്ക കാര്യത്തിൽ ഏറ്റക്കുറച്ചിലുണ്ടാവരുതെന്ന് എം.കെ. രാഘവൻ; പരാതി പരിശോധിക്കുമെന്ന് താരീഖ് അൻവർ

കോഴിക്കോട്: ശശി തരൂരിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്റെ പരാതി പരിശോധിക്കുമെന്ന് എ.​ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ. ശനിയാഴ്ചയാണ് അദ്ദേഹം പരാതി അയച്ചകാര്യം പറഞ്ഞത്. താൻ ഓഫിസിലെത്തിയ ശേഷം പരിശോധിക്കും. അതേസമയം, നേതാക്കൾ പരിപാടി നിശ്ചയിക്കേണ്ടത് ഡി.സി.സി അറിഞ്ഞുവേണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരീഖ് അൻവർ. 

കെ.പി.സി.സി ​പ്രസിഡന്റിനെ അനുസരിക്കാമെന്നും പാർട്ടി അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിലുണ്ടാവരുതെന്നും എം.കെ. രാഘവൻ എം.പി. അച്ചടക്കമെന്തെന്ന് നിർവചനം വേണം. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത സാഹചര്യത്തിൽ എല്ലാവരും ഒരുമിച്ചുപോവേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണ്.

പാർട്ടി ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള നേതൃപരമായ പങ്ക് എല്ലാവരും വഹിക്കണം. കേരളത്തിന്റെ പൊതുസാഹചര്യം നമ്മൾ കൃത്യമായി പഠിക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടു.

തരൂരിന്റെ പരിപാടി സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് അവസാനനിമിഷം പിന്മാറിയത് സംബന്ധിച്ച് എ.ഐ.സി.സി സെക്രട്ടറി താരീഖ് അൻവറിനോട് നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം ഡൽഹിയിൽ എത്തിയശേഷം പരാതി പരിശോധിച്ച് മറുപടിപറയാമെന്ന് അറിയിച്ചതായും രാഘവൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - MK Raghavan and Tariq Anwar in congress discipline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.