തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ബോർഡുവെക്കൽ പരിമിതപ്പെടുത്താനും പ്രത്യേക നമ്പർ സീരീസ് ഏർപ്പെടുത്താനും സർക്കാർ നീക്കം. മന്ത്രിമാര്‍ക്കും എം.എൽ.എമാര്‍ക്കും പുറമേ ഔദ്യോഗിക ബോര്‍ഡ് െവക്കുന്നതിനുള്ള അധികാരം സ്പെഷല്‍ സെക്രട്ടറിക്ക് മുകളിലായി പരിമിതപ്പെടുത്താനാണ് ആലോചന. നിലവില്‍ സെക്രട്ടേറിയറ്റിലെ െഡപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളില്‍ റാങ്കുള്ളവര്‍ക്ക് സ്വന്തം കാറില്‍ ബോര്‍ഡ് െവക്കാമായിരുന്നു. ഇതാണ് നിയന്ത്രിക്കുന്നത്. ഏതെല്ലാം പദവികള്‍ക്ക് ബോര്‍ഡ് െവക്കാമെന്നുള്ളതും പ്രത്യേക ഉത്തരവായി ഇറങ്ങും. നിയമം തെറ്റിക്കുന്നവർക്കെതിരെ വകുപ്പ് തല നടപടിയുമുണ്ടാകും.
അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ക്കായാണ് പുതിയ നമ്പര്‍ സീരീസുകള്‍ കൊണ്ടുവരുന്നത്. നിലവില്‍ കെ.എല്‍ 15 കെ.എസ്.ആർ.ടി.സി ബസുകൾക്ക് പൊതുവായി ഉപയോഗിക്കുന്നവയാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ 15 എ.എയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെ.എല്‍ 15 എ.ബിയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കെ.എല്‍ 15 എ.സിയും ആയിരിക്കും. ഇതിനായി മോേട്ടാര്‍ വാഹനചട്ടം ഭേദഗതി ചെയ്യും. ഓരോ വകുപ്പിന്റെ പേരില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംസ്ഥാനത്ത് എത്ര വാഹനങ്ങള്‍ ഉണ്ടെന്ന കണക്ക് ഇപ്പോഴില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.