മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നതിനെ തുടർന്ന്, കാണാതായ ഇളയ കുട്ടിയെ കണ്ടെത്തി

മാനന്തവാടി: മാനന്തവാടിയിൽ മാതാവിനെ ആൺ‌സുഹൃത്ത് കുത്തിക്കൊന്നതിനെ തുടർന്ന് കാണാതായ ഒൻപതുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കാണാതായിട്ട് 14 മണിക്കൂറ് പിന്നിട്ടിരുന്നു. ഇൗ ആശങ്കയിലായിരുന്നു നാട്ടുകാരും അധികൃതരും.  പ്രതിയോടൊപ്പം ആളൊഴിഞ്ഞ വീട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതി ദിലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുനെല്ലി വനമേഖലയിലാണ് സംഭവം. ഇന്നലെ പ്രദേശത്ത് കനത്ത മഴയായതിനാൽ കാര്യമായ തിരച്ചിൽ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുകയായിരുന്നു. സംഭവം സ്ഥലത്തിനോടടുത്ത് നിന്ന് പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. 

ഇന്നലെ രാത്രി ഒൻപത് മണിയോടെ സുഹൃത്തിന്റെ കുത്തേറ്റ് ഇടയൂർക്കുന്ന് സ്വദേശി പ്രവീണ(34) കൊല്ലപ്പെട്ടത്. ഇവർ വാകേരിയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം പങ്കാളിയായ ദിലീഷ് സ്ഥലത്തുനിന്നു രക്ഷപ്പെട​ുകയായിരുന്നു. ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ആക്രമണത്തിൽ പ്രവീണയുടെ 14 വയസ്സുള്ള പെൺകുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഇവർ, മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ കുട്ടിയാണ് അമ്മയും സു​ഹൃത്തും തമ്മിൽ തർക്കം നടക്കുന്നതായി സമീപത്തെ വീടുകളിൽ അറിയിച്ചത്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ, ദിലീഷിനൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതോടെ, ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. ദിലീഷിനെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമാണ് ഇന്നലെ നടന്ന സംഭവങ്ങളെ കുറിച്ച് വ്യക്തതയുണ്ടാവുകയുള്ളൂ. പ്രദേശത്തെ തൊഴിലാളിയാണ് ആളൊഴിഞ്ഞ വീട്ടിൽ ദിലീഷിനെ ആദ്യം കാണുന്നത്. പൊലീസെത്തുമ്പോൾ വാളെടൂത്ത് നിൽക്കുകയായിരുന്നു ദിലീഷ്. പൊലീസ് നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് ദിലീഷ് വഴങ്ങിയത്. ഈ സമയത്ത് ഒൻപതുവസയുകാരി പ്രതിയോടൊപ്പം ഭയന്ന് വിറച്ച് നിൽക്കുകയായിരുന്നു. എന്നാൽ, കുട്ടിക്ക് യാതൊരു പരിക്കുമില്ല. ​നിലവിൽ പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുള്ളത്. വൈകാതെ വൈദ്യപരിശോധനക്ക് വിധേയമാക്കും. 

Tags:    
News Summary - Missing young child found after woman stabbed to death by boyfriend in Mananthavady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.