തിരുവനന്തപുരം: കടുവയുടെ കണക്കെടുക്കാൻ ഉൾക്കാട്ടിലേക്ക് പോയി കാണാതായ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും കണ്ടെത്തി. ബോണക്കാട് ഇരാറ്റ്മുക്ക് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. മൂന്ന് ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വഴി രേഖപ്പെടുത്തിയ ഫോൺ ഓഫ് ആയതോടെ ഉദ്യോഗസ്ഥർക്ക് വഴി തെറ്റുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പാലോട് റേഞ്ച് ഓഫീസിലെ ഫോറസ്റ്റ് ഓഫീസർ വിനീത, ബി.എഫ്.ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ കണക്കെടുക്കാനായി വനത്തിലേക്ക് പോയത്.
രാജ്യത്താകമാനം നടക്കുന്ന കടുവ സെൻസസിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥർ കണക്കെടുക്കുന്നതിന് വനത്തിലേക്ക് പോയത്. ഇതിനു മുമ്പും വനത്തിനുള്ളിൽ ഉദ്യോഗസ്ഥരെ കാണാതായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വനമേഖലയെ കുറിച്ച് നന്നായി അറിവുള്ളവരാണ് കാണാതായ ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.