കാണാതായ വനംവകുപ്പ് ജീവനക്കാരനെ ഗുരുവായൂരിൽ കണ്ടെത്തി

കൊല്ലങ്കോട്: കാണാതായ വനംവകുപ്പ് ജീവനക്കാരനെ ഗുരുവായൂരിൽ കണ്ടെത്തി. നെന്മാറ റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ കൊല്ലങ്കോട് സ്വദേശി അനൂപിനെയാണ് (44) പൊലീസ് ഗുരുവായൂരിൽ കണ്ടെത്തിയത്.

ആഗസ്റ്റ് 11ന് കാണാതായ അനൂപ് ഗുരുവായൂരിൽ ലോഡ്ജിൽ മുറിയെടുക്കുമ്പോൾ രേഖകൾ ഹാജറാക്കാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊല്ലങ്കോട് പൊലീസ് എത്തി അനൂപിനെ തിരിച്ചെത്തിച്ചു.

Tags:    
News Summary - Missing forest department employee found in Guruvayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.