Posted On
date_range Updated On
date_range പൊന്നാനിയിൽ നിന്ന് കാണാതായ മൽസ്യതൊഴിലാളികളെ കണ്ടെത്തി
മലപ്പുറം: പൊന്നാനി ഹാർബറിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരം കടലിൽ മത്സ്യ ബന്ധനത്തിന് കാണാതായ രണ്ടു മത്സ്യത്ത ൊഴിലാളികളെ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പയ്യോളിയിൽ നിന്നും അറുപത് നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്നാണ് ഇവരെ മറ്റു ബോട്ടുകാർ കണ്ടെത്തിയത്.
പൊന്നാനി സ്വദേശിയായ മൊയ്ദീൻ ബാവ, കോയമ്പത്തൂർ സ്വദേശിയായ ഫയസ് മുഹമ്മദ് എന്നീ മൽസ്യത്തൊഴിലാളികളെയാണ് കടലിൽ കാണാതായത്. വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയവർ തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ ഫിഷറീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് തെരച്ചിൽ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.