Posted On
date_range Updated On
date_range അനിത് ബാലൻ, നിങ്ങളുടെ എമിറേറ്റ്സ് ഐ.ഡി ഇവിടെയുണ്ട്
കോഴിക്കോട്: ദുബൈ പ്രവാസിയുടെയും കുടുംബത്തിന്‍റെയും കളഞ്ഞുകിട്ടിയ എമിറേറ്റ്സ് ഐ.ഡിയും യു.എ.ഇ ഡ്രൈവിങ് ലൈസൻസും ഉൾപെടെയുള്ള രേഖകൾ കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ.
അനിത് ബാലൻ പുതിയേടുത്ത് എന്ന പേരിലുള്ള എമിറേറ്റ്സ് ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, ദുബൈ ആർ.ടി.എയുടെ നോൾ കാർഡ്, അൻവിക അനിത് ബാലൻ എന്ന കുട്ടിയുടെ എമിറേറ്റ്സ് ഐ.ഡി എന്നിവയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചിരിക്കുന്നത്.
കോഴിക്കോട് വെള്ളിമാട്കുന്നിൽ നിന്ന് ലഭിച്ച ഈ രേഖകൾ മാധ്യമപ്രവർത്തകനാണ് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. ഏത് നാട്ടുകാരനാണെന്നോ വിലാസമോ ഇതിനൊപ്പമില്ല. രേഖകളുടെ ഉടമകൾ ചേവായൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.