തിരുവനന്തപുരം: ‘പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം’ പദ്ധതിക്കു കീഴില്‍ എട്ട് ജില്ലകളിൽ 269 പദ്ധതികള്‍ക്ക് 309.62 കോടി രൂപയുടെ നിർദേശം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന പതിനഞ്ചിന പരിപാടികളുടെ സംസ്ഥാനതല സമിതി നിർദേശങ്ങൾ അംഗീകരിച്ചു.
മലപ്പുറം (95.70), പാലക്കാട് (33.82), കൊല്ലം (42.57), വയനാട് (33.70), കണ്ണൂര്‍ (31.83), ആലപ്പുഴ (58.68), തിരുവനന്തപുരം (7.66), കാസര്‍കോട് (5.65) ജില്ലകളിലെ 269 പദ്ധതികള്‍ക്കാണ് കേന്ദ്ര സഹായം തേടിയത്. സംസ്ഥാനത്തെ ന്യൂനപക്ഷ കേന്ദ്രീകൃതമായ 73 പ്രദേശങ്ങളാണ് കേന്ദ്ര പദ്ധതിയിലുള്ളത്.
ന്യൂനപക്ഷക്ഷേമത്തിനായുള്ള അവലോകന യോഗത്തില്‍ കൂടുതല്‍ പദ്ധതികള്‍ തയാറാക്കി അയക്കാന്‍ ചീഫ് സെക്രട്ടറി കലക്ടര്‍മാര്‍ക്ക് നിർദേശം നല്കി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യവികസനത്തിനുള്ള ഐ.ഡി.എം.ഐ പദ്ധതിയില്‍ രണ്ടാം ഗഡുവായി അനുവദിച്ച 28.04 കോടി രൂപ 134 സ്ഥാപനങ്ങൾക്ക് വിതരണം ചെയ്തു. മദ്റസ നവീകരണത്തിന് നല്കിയ തുകയുടെ വിനിയോഗപത്രം നൽകാത്ത മാനേജ്മെൻറുകളുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കും.
കേരളത്തിലെ ചേരികളെക്കുറിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍മാരോട് ആവശ്യപ്പെടാന്‍ ചീഫ് സെക്രട്ടറി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.