Posted On
date_range Updated On
date_range ന്യൂനപക്ഷ കമീഷൻ വാട്സ്ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കംകുറിച്ചു
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമീഷൻ വാട്സ്ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കംകുറിച്ചു. കേരളപ്പിറവി ദിനത്തിൽ കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് വാട്സ്ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. പരാതി സ്വീകരിക്കുന്ന വാട്സ്ആപ് നമ്പർ: 9746515133.
ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. കമീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ, മെംബർ സെക്രട്ടറി നിസാർ എച്ച്, രജിസ്ട്രാർ ഗീത എസ് എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ സംഘടന നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.