കോവിഡ് വാക്സിനെടുത്തവരെ 'ചിരിപ്പിച്ചുകൊല്ലും' ആരോഗ്യമന്ത്രാലയം
ഗുരുവായൂർ: ഭാര്യയും ഭർത്താവും ഒരേ ദിവസം ഒരേ ആശുപത്രിയിൽ നിന്ന് കോവിഡ് വാക്സിനെടുത്തു. എന്നാൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിെൻറ വെബ് സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത് പ്രകാരം ഭർത്താവിന് വാക്സിൻ എടുത്തത് ചാവക്കാട് താലൂക്ക് ആശുപത്രിയിലും ഭാര്യക്ക് ഡൽഹിയിലെ ഒരു ആശുപത്രിയിലും.
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഒരേ ദിവസം കോവിഡ് വാക്സിനെടുത്ത ദമ്പതികളിൽ ഭാര്യയുടെ സാക്ഷ്യപത്രത്തിൽ ഡൽഹിയിലെ ആശുപത്രി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പോയി ഒരേ ദിവസം വാക്സിനെടുത്ത ഗുരുവായൂർ സ്വദേശി വേണു എടുക്കഴിയൂരിനും ഭാര്യ റിട്ട.അധ്യാപിക സുന്ദരിക്കുമാണ് ഇത്തരം സർട്ടിഫിക്കറ്റ് ലഭിച്ചത്. സ്ഥലത്തിൽ മാത്രമല്ല, കുത്തിെവച്ച വാക്സിനിലും സർട്ടിഫിക്കറ്റിൽ മാറ്റമുണ്ട്. വേണുവിന് കോവിഷീൽഡും സുന്ദരിക്ക് കോവാക്സിനും കുത്തിവെച്ചെന്നാണ് രേഖ.
'കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിെൻറ ചിരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ' എന്ന അടിക്കുറിപ്പോടെ വേണു സമൂഹമാധ്യമത്തിൽ ഈ സർട്ടിഫിക്കറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.