കെ. മുരളീധരൻ

മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ആരോഗ്യവകുപ്പ് നാശമാക്കി, മന്ത്രി വീണാ ജോര്‍ജിന്‍റെ രാജി എഴുതി വാങ്ങി വാര്‍ത്ത വായിക്കാൻ വിടണം - കെ. മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വീണാ ജോർജ് എന്ന് മന്ത്രിയായി കാലുകുത്തിയോ അന്ന് ആരോഗ്യ വകുപ്പ് അനാരോഗ്യ വകുപ്പായിത്തീർന്നു. വീണയുടെ രാജി എഴുതി വാങ്ങി വാർത്ത വായിക്കാൻ വിടണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

ആരോഗ്യമന്ത്രി ഒരു വനിത ആയതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. പുരുഷനായിരുന്നെങ്കിൽ പത്ത് പറയാമായിരന്നു എന്നും അദ്ദേഹം പറഞ്ഞു. ഉടുതുണിയില്ലാത്ത മനുഷ്യൻ നടുറോഡിൽ നിൽക്കുന്ന അവസ്ഥയാണ് സർക്കാരിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ കാര്യങ്ങൾ പറഞ്ഞ്, മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വകുപ്പ് നാശമാക്കി.

ഓരോ തെരഞ്ഞെടുപ്പിലും ജനം സർക്കാറിനെതിരെ വിധി എഴുതിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിക്ക് അസുഖം വന്നപ്പോൾ പോയത് മെഡിക്കൽ കോളജിലേക്ക് അല്ല അമേരിക്കയിലേക്കാണ്. സിസ്റ്റം തകരാറാണെങ്കിൽ ഉത്തരവാദിത്തം മന്ത്രിക്കാണ്. ഗവൺമെന്‍റിനും മുഖ്യമന്ത്രിക്കുമാണുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Minister Veena George should write resignation and go for news anchoring - K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.