Posted On
date_range Updated On
date_range അർജന്‍റീനക്ക് വിജയാശംസ നേർന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ഇന്ന് ക്രൊയേഷ്യയുമായി ഏറ്റുമുട്ടുന്ന അർജന്‍റീനക്ക് വിജയാശംസ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബ്രസീലിന് കാലിടറിയെങ്കിലും ഫുട്ബാൾ ആരാധകൻ എന്ന നിലയിൽ അർജന്‍റീനക്ക് വിശജയാശംസ നേരുന്നെന്ന് ബ്രസീൽ ഫാനായ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫുട്ബാളിൽ ലാറ്റിനമേരിക്കൻ താളം ഒന്ന് വേറെ തന്നെയാണെന്നും അദ്ദേഹം പറയുന്നു. ലോകകപ്പ് ആരംഭിച്ച ശേഷം നിരവധി തവണ മത്സരങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
നെതർലൻഡ്സിനെ തോൽപിച്ച് അർജന്‍റീന സെമിയിലെത്തിയ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിനൊടുവിൽ എമിലിയാനോ മാർട്ടിനെസിനെ ആലിംഗനം ചെയ്യുന്ന മെസ്സിയുടെ ചിത്രവും മന്ത്രി പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.