എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി; ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ഇടുക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിയന്ത്രിത അളവിൽ മാത്രമാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇത്തവണയില്ല. പെരിയാർ നദിയുടെ തീരപ്രദേശത്തുള്ളവരോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

2018ൽ 16 ലക്ഷം ലിറ്റർ (1600 കുമക്സ്) വെള്ളമാണ് ഒഴുക്കിവിട്ടത്. ഇത്തവണ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കി വിടുക. ഇടുക്കി ഡാമിന്‍റെ ജലനിരപ്പ് താഴ്ത്താനും തീരദേശ വാസികളുടെ ഭീതി അകറ്റാനുമാണ് ഈ നടപടി സ്വീകരിക്കുന്നതെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - Minister Roshy Augustine react in Idukki Dam Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.