കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ. അഴിമതി വെച്ചുപൊറുപ്പിക്കില്ല. പാർട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ നാലാം പ്രതി കിരൺ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം. എന്നാൽ, പ്രതികൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

രേഖകളില്ലാതെയും പരിധി മറികടന്നും 246 പേരാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്തത്. 2014 മു​ത​ൽ 2020 വ​രെ​യു​ള്ള​തി​ലെ ക്ര​മ​ക്കേ​ടാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. വായ്പ അനുവദിക്കാൻ നൽകിയ അപേക്ഷകളിൽ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

ബാ​ങ്ക് ക്ര​മ​ക്കേ​ട് സംബന്ധിച്ച് എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റും ആ​ദാ​യ നി​കു​തി വ​കു​പ്പും പൊ​ലീ​സി​ൽ​ നി​ന്ന്​ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടിയിട്ടുണ്ട്. ബാ​ങ്കി​ൽ വി​ദേ​ശ​ത്തു​നി​ന്നു​ൾ​പ്പെ​ടെ പ​ണ​മെ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റി​െൻറ ന​ട​പ​ടി. സ​ഹ​ക​ര​ണ വ​കു​പ്പ്​ പ​രി​ശോ​ധ​ന​യി​ൽ 100 കോ​ടി​യു​ടെ വാ​യ്പ ക്ര​മ​ക്കേ​ട​ട​ക്കം 300 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ആ​ക്ഷേ​പ​ത്തി​ലാ​ണ് ഇ.​ഡി​യു​ടെ ഇ​ട​പെ​ട​ൽ.

Tags:    
News Summary - Minister MV Govindan React to Karuvannur Bank Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.