വി. മുരളീധരൻ മന്ത്രിയായത് 'നമോ പൂജ്യ നിവാരണ പദ്ധതി'യിലൂടെ -മന്ത്രി മുഹമ്മദ് റിയാസ്

കൊല്ലം: 'നമോ പൂജ്യ നിവാരണ പദ്ധതി'യുടെ ഭാഗമായി കേന്ദ്ര മന്ത്രിയായ വ്യക്തിയാണ് വി. മുരളീധരനെന്ന് പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ വികസനപ്രവർത്തനങ്ങളെ മുടക്കാനാണ് മന്ത്രി മുരളീധരൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് 'കേരള സംസ്ഥാന വികസന മുടക്ക് വകുപ്പ് മന്ത്രി' അദ്ദേഹത്തെ വിളിച്ചത്. കേരളത്തിന് അർഹമായ തുക അദ്ദേഹത്തിന്‍റെ തറവാട്ടുസ്വത്തിൽ നിന്ന് നൽകാനല്ല പറഞ്ഞത്. അത് കേരളത്തിന്‍റെ അവകാശമാണ്. എന്നാൽ, ഔദാര്യമെന്ന നിലയിലാണ് മന്ത്രി മുരളീധരൻ കാണുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

സ്വന്തം നാട് നശിച്ചുകാണണമെന്ന വികൃതമനസ്സുള്ളയാളായി മുരളീധരൻ മാറുന്നതാണ് ജനങ്ങൾ കാണുന്നത്. കേരളത്തിലെ എന്ത് വികസന പ്രവർത്തനത്തിനാണ് മന്ത്രി മുരളീധരൻ ഒപ്പം നിന്നിട്ടുള്ളത്. എല്ലാം മുടക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് 'കേരള സംസ്ഥാന വികസന മുടക്ക് വകുപ്പ് മന്ത്രി'യെന്ന് അദ്ദേഹത്തെ വിളിക്കുന്നത്.

തനിക്കെതിരെ ഇപ്പോഴുള്ളതിലും വലിയ പ്രചാരണങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ നടത്തിയിരുന്നുവെന്നും അതൊന്നും ബാധിച്ചിട്ടില്ലെന്നും മന്ത്രി റിയാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തിയിരുന്നു. അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല താനെന്നും റിയാസ് റിയാസിന്‍റെ പണി നോക്കണമെന്നുമായിരുന്നു മുരളീധരന്‍റെ പ്രസ്താവന. മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ട് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്നും മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - Minister PA Muhammed Riyas on V Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.