കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കുന്നില്ല; ജലസേചന വകുപ്പിനെ കുറ്റപ്പെടുത്തി മന്ത്രി റിയാസ്

റോഡുകളുടെ ശോച്യാവസ്ഥയിൽ വാട്ടർ അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പിന്നീട് നന്നാക്കുന്നില്ലെന്നാണ് മന്ത്രിയുടെ വിമർശനം.

മലപ്പുറം ജില്ലയിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗത്തിന് മുമ്പായിരുന്നു റോഡുകളുടെ ശോച്യാവസ്ഥയിൽ വാട്ടർ അതോറിറ്റിയെ മന്ത്രി വിമർശിച്ചത്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്‍റേതല്ലെന്നും ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികമായ ചില പ്രശ്നങ്ങൾ കൊണ്ടാണ് ജലസേചന വകുപ്പിന്‍റെ പ്രവർത്തനങ്ങൾ വൈകുന്നതെന്നും മന്ത്രിയുടെ വാക്കുകൾ ഗൗരവമായി കാണുന്നുവെന്നുമായിരുന്നു വകുപ്പിനെതിരെയുള്ള വിമർശനത്തിൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രതികരണം. റിയാസുമായി അടുത്ത ആഴ്ച മന്ത്രി റിയാസുമായി ചർച്ച നടത്തുമെന്നും റോഷി അറിയിച്ചു. 

Tags:    
News Summary - Minister Muhammed Riyas blames Irrigation Department for bad road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.