മന്ത്രി എം.എം. മണിയുടെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു

പൊന്‍കുന്നം: വൈദ്യുതി മന്ത്രി എം.എം. മണിയുടെ പൈലറ്റ് വാഹനം പാലാ-പൊന്‍കുന്നം റോഡില്‍ വഞ്ചിമലക്കവലയില്‍ അപകടത്തിൽപെട്ടു. ശനിയാഴ്​ച വൈകീട്ട് ആറോടെയായിരുന്നു അപകടം. മന്ത്രിക്ക് അകമ്പടി വന്ന പാലാ പൊലീസ് സ്‌റ്റേഷനിലെ ബൊലേറോ ജീപ്പാണ് അപകടത്തിൽപെട്ടത്. മഴ പെയ്തതിനെത്തുടര്‍ന്നു റോഡില്‍ തെന്നി നിയന്ത്രണം വിട്ട് സമീപത്തെ വ്യാപാര സ്​ഥാപനത്തില്‍  ഇടിച്ച ശേഷം പിന്നോട്ടുരുണ്ട് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തട്ടിത്തെറിപ്പിച്ചു. മഴ നനയാതെ കടത്തിണ്ണയില്‍ നിന്നിരുന്ന ബൈക്ക് യാത്രികര്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ പൊലീസ് ജീപ്പി​​െൻറ ടയര്‍ പൊട്ടി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നു  ബോധ്യമായതിനെത്തുടര്‍ന്നു മന്ത്രിയും സംഘവും പാലായിലേക്കുള്ള യാത്ര തുടര്‍ന്നു.

 

Tags:    
News Summary - minister mm mani pilot vehicle accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.