ശബരിമല സന്ദർശനം വിവരിച്ച് മന്ത്രി ജലീലിന്‍റെ പോസ്റ്റ്

കോഴിക്കോട്: ശബരിമല സന്ദർശനത്തിന്‍റെ അനുഭവങ്ങൾ പങ്കുവെച്ച് തദ്ദേശസ്വയംഭരണ, വഖഫ്-ഹജ്ജ് മന്ത്രി ഡോ. കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അയ്യപ്പനും മുസല്‍മാനായിരുന്ന വാവരും തമ്മിലുള്ള സൗഹൃദം മരണത്തിനു ശേഷവും നൂറ്റാണ്ടുകളായി സുദൃഡമായി നിലനില്‍ക്കുന്നു. ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനര്‍ജനിപ്പിക്കാമെന്നും ജലീൽ പോസ്റ്റിൽ പറയുന്നു. മണ്ഡലകാലത്തിന് മുന്നോടിയായി സന്നിധാനത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ അധ്യക്ഷതയിൽ ചേര്‍ന്ന അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് ജലീൽ എത്തിയത്. സന്ദർശനത്തിന്‍റെ ചിത്രങ്ങളും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. ശബരിമല സന്നിധാനം സന്ദര്‍ശിക്കുന്ന ആദ്യ മുസ് ലിം മന്ത്രിയാണ് ജലീൽ.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മലകയറി ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ സമയം പുലര്‍ച്ചെ 1.15 ആയിരുന്നു. രാത്രി അവിടെ തങ്ങി. രാവിലെ ശ്രീകോവില്‍ ചുറ്റി കണ്ടു. അയ്യപ്പ സന്നിധാനത്തിന്റെ മുന്നിലുമെത്തി, അവിടെ ആര്‍ക്കും ഒരു വിലക്കുമില്ല...! അതുകഴിഞ്ഞ് ശ്രീകോവിലിന് പടിഞ്ഞാറോട്ട് തുറന്ന് വെച്ച് നില്‍ക്കുന്ന വാവരുടെ നടയിലുമെത്തി.

യ്യപ്പന്‍റെ പോരാളിയായിരുന്നല്ലോ മുസല്‍മാനായിരുന്ന വാവര്‍. അവരുടെ സൗഹൃദം മരണത്തിനു ശേഷവും നൂറ്റാണ്ടുകളായി സുദൃഡമായി നിലനില്‍ക്കുന്നു. ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനര്‍ജനിപ്പിക്കാം...

ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താനും വിവിധ സർക്കാർ വകുപ്പുകളുടേയും മറ്റും ഏകോപനയോഗം ചേരാനും വേണ്ടിയായിരുന്നു ശബരിമല സന്നിധാനത്തിലും പരിസരങ്ങളിലും സന്ദർശനത്തിനെത്തിയത്...

Full View
Tags:    
News Summary - minister kt jaleel facebook post for sabarimala visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.