മന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പ്പെട്ട സംഭവം; കാർ ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം: മന്ത്രി കെ.എൻ ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവർ പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തു. മന്ത്രിയുടെ വാഹനത്തെ ഇടിച്ച കാറിലെ ഡ്രൈവറാണ് ഇയാൾ.

റ്റാറ്റാ നെക്‌സോണ്‍ ഇവി വാഹനമാണ് മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചത്.

ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി. ഇന്നലെ വാമനപുരത്ത് വെച്ചാണ് മന്ത്രിയുടെ കാര്‍ അപകടത്തില്‍പെട്ടത്.

മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുര​ത്തേക്ക്​ വരികയായിരുന്നു മന്ത്രി. തുടർന്ന് ജി. സ്​റ്റീഫൻ എം.എൽ.എയുടെ കാറിലാണ്​ മന്ത്രി യാ​​​​ത്ര തുടർന്നത്.

Tags:    
News Summary - Minister KN Balagopal's vehicle met with an accident; Case filed against car driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.