ആശ വർക്കർമാരെ അധിക്ഷേപിച്ച എളമരം കരീമിന്‍റെ പ്രസ്താവന ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

കൊല്ലം: ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ പാട്ടപ്പിരിവ് സംഘമെന്ന്​ അധിക്ഷേപിച്ച എളമരം കരീമിന്റെ പ്രസ്താവന ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആശ വർക്കർമാരോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാറിനുള്ളത്. ആനുകൂല്യം നൽകേണ്ടത് കേന്ദ്ര സർക്കാറാണെന്നും ഒരു തൊഴിലാളി സമരത്തെയും അധിക്ഷേപിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്നും ബാലഗോപാൽ പറഞ്ഞു.

സ്കീം വർക്കേഴ്സിന് നൽകാനുള്ള ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല. കേന്ദ്ര സർക്കാറിന്റെ പ്രീ ബജറ്റ് യോഗങ്ങളിലും ആശ വർക്കർമാരുടെ വേതന വർധനവ് ഉൾപ്പെടുത്തിയിരുന്നു. 14 ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സർക്കാറിന് നൽകിയ മെമ്മോറാണ്ടത്തിലെ ഒരാവശ്യം ആശ വർക്കർമാരുടെ വേതന വർധനവായിരുന്നു.

ആശ വർക്കർമാരുടെ വേതനത്തിൽ കഴിഞ്ഞ പത്തുവർഷത്തോളമായി ചെറിയവർധന പോലും കേന്ദ്ര സർക്കാർ വരുത്തിയിട്ടില്ല. ഇതിനെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലും പാർലമെന്റിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

Tags:    
News Summary - Minister K.N. Balagopal react to Asha Workers Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.