‘ഇ​ങ്ങോ​ട്ട് പ​ണി ത​ന്നാ​ൽ തി​രി​ച്ചും കി​ട്ടും’; മിന്നൽ പണിമുടക്കിൽ മുന്നറിയിപ്പുമായി മന്ത്രി

പ​ത്ത​നാ​പു​രം: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റി​ന്റെ മു​ന്ന​റി​യി​പ്പ്. സ​മ​ര​മാ​കാം പ​ക്ഷേ, മി​ന്ന​ൽ പ​ണി​മു​ട​ക്ക് അ​രു​തെ​ന്ന് മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. എ​റ​ണാ​കു​ള​ത്ത് മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

പ​ക​രം ആ ​റൂ​ട്ടു​ക​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് ന​ട​ത്തും. കൊ​ട്ടാ​ര​ക്ക​ര, പി​റ​വം ഡി​പ്പോ​ക​ളി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വി​സ് റ​ദ്ദ് ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ങ്ങോ​ട്ട് പ​ണി ത​ന്നാ​ൽ തി​രി​ച്ചും കി​ട്ടും. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്ക് ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Minister KB Ganesh Kumar Warns KSRTC Employees on Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.