അപകടത്തിൽപ്പെട്ട പിഞ്ചുകുട്ടിയടക്കം മൂന്നുപേർക്ക് രക്ഷകനായി മന്ത്രി ഗണേഷ് കുമാർ

തിരുവല്ല: ടി.കെ. റോഡിലെ നെല്ലാട് വാഹനാപകടത്തിൽപ്പെട്ട പിഞ്ചുകുട്ടി അടക്കം മൂന്ന് പേർക്ക് രക്ഷകനായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ നെല്ലാട് ജങ്ഷന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തിരുവല്ല വള്ളംകുളം മേലേത്ത് പറമ്പിൽ വീട്ടിൽ ഐറിൻ (25), സഹോദരി പുത്രി നൈറ (ഒന്നര), ഐറിന്റെ പിതാവ് ബാബു എം. കുര്യാക്കോസ് (59) എന്നിവർക്കാണ് മന്ത്രി രക്ഷകനായത്.

ബാബു ഓടിച്ചിരുന്ന സ്കൂട്ടർ എതിർദിശയിൽനിന്ന് വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പത്തനംതിട്ടയിൽനിന്നും എറണാകുളത്തേക്ക് പോകുംവഴി ആണ് അപകടം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പരിക്കേറ്റ മൂവരയും ഔദ്യോഗിക വാഹനത്തിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

പ്രാഥമിക ചികിത്സ നൽകാനായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മൂവരെയും സന്ദർശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Minister KB Ganesh Kumar rescues accident victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.