Posted On
date_range Updated On
date_range മോദിയുടേത് രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗ്യാരന്‍റി; പരിഹസവുമായി മന്ത്രി കെ. രാധാകൃഷ്ണൻ
തിരുവനന്തപുരം: മോദി ഗ്യാരന്‍റിയെ രൂക്ഷമായി പരിഹസിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ. രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗ്യാരന്‍റിയാണ് നരേന്ദ്ര മോദി മുന്നോട്ടു വെക്കുന്നതെന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞു.
വർഗീയതക്ക് കേരളത്തിൽ ഇടം നൽകില്ലാ എന്നത് മലയാളികളുടെ ഗ്യാരന്‍റിയാണ്. ഇന്ത്യയുടെ തെക്ക് മോദിക്കും കൂട്ടർക്കും കടന്നു കയറാൻ സാധിക്കാത്ത സ്ഥലമായി കാണുകയാണ്. രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അവസാന കമ്യൂണിസ്റ്റുകാർ അവശേഷിക്കുന്നിടത്തോളം കാലം വർഗീയതക്കും രാജ്യത്തെ തകർക്കാനുള്ള നിലപാടുകൾക്കും എതിരെ പൊരുതുമെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.