Posted On
date_range Updated On
date_range ലോ അക്കാദമി സമരം: വിദ്യാഭ്യാസമന്ത്രി ഇന്ന് വിദ്യാർഥികളുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമരം ചെയ്യുന്ന വിദ്യാർഥികളുമായി ഇന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ചര്‍ച്ച നടത്തും. ആദ്യം വിദ്യാര്‍ഥികളുമായും പിന്നീട് മാനേജ്മെന്റുമായും ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥി സമരം രണ്ടാഴ്ച പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്.
വൈകുന്നേരം നാല് മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. വിദ്യാർഥി സമരത്തിന് പിന്തുണയുമായി ബി.ജെ.പി നേതാവ് വി.മുരളീധരന്‍ 48 മണിക്കൂര്‍ ഉപവാസമിരിക്കും. രാവിലെ 11 മണിക്ക് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വി.മുരളീധരറാവു ഉപവാസസമരം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.