ഗതാഗതം തടസപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും -മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ ഗതാഗത തടസം സൃഷ്ടിച്ച ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. 21 പേരുടെ പട്ടിക ആർ.ടി.ഒ കൈമാറിയെന്നും പൊലീസ് റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംഭവത്തിൽ കണ്ടക്ടർമാർക്കും പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാൽ തീർച്ചയായും നടപടിയുണ്ടാകും. എസ്മയോട് അനുകൂല നിലപാടല്ല സർക്കാറിന്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകും.

മിന്നൽ പണിമുടക്ക് സർക്കാറിന്‍റെ നയമല്ല, ഇന്നത്തെ നിലയിൽ ശരിയായ ഒരു സമര രൂപവുമല്ല. പണിമുടക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്, ബസ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഏൽപ്പിച്ച് സമരത്തിൽ പങ്കെടുക്കാം. അത് സ്തംഭനം പോലെ ആയതിനാലാണ് ജനങ്ങൾക്ക് യാത്രാ ദുരിതമുണ്ടായത്. അതിന്‍റെ ഫലമായി ദൗർഭാഗ്യവശാൽ ഒരു മരണവും ഉണ്ടായി. ഈ സാഹചര്യത്തിന്‍റെ ഗൗരവമുൾക്കൊണ്ടാണ് സർക്കാർ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - minister ak saseendran about ksrtc employees strike-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.