Posted On
date_range Updated On
date_range ഇന്ന് നബിദിനം
തിരുവനന്തപുരം: ഇസ്ലാംമത വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുന്നു. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൂതനായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1492ാം ജന്മദിനമാണ് ഇന്ന് വിശ്വാസികള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ നബിദിനത്തിെൻറ ഭാഗമായി നടക്കും.
ഹിജ്റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. കേരളത്തിലെ മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ചാണ് മീലാദാഘോഷം.
പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകെൻറ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിെൻറ ഭാഗമായി സംഘടിപ്പിക്കുക. റബീളല്‍ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ മീലാദ് പരിപാടികള്‍ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.