ചങ്ങനാശ്ശേരി: നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ വേണമെന്ന് ആവശ്യപ്പെട്ട് 16 അന്തര്‍ സംസ്ഥാന തൊഴിലാളി സംഘം പത്തനംതിട്ട ജില്ലയില്‍നിന്ന് റെയില്‍വേ ട്രാക്കിലൂടെ നടന്ന് ചങ്ങനാശ്ശേരിയിലെത്തി. പത്തനംതിട്ട ജില്ലയിലെ തിരുവല്ല-വെണ്ണിക്കുളം ഭാഗങ്ങളിലെ ക്യാമ്പുകളില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളാണ് ട്രാക്കിലൂടെ നടന്ന് ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്.
സംഘം ചേര്‍ന്ന് തൊഴിലാളികള്‍ ട്രാക്കിലൂടെ നടന്നുവരുന്നത് കണ്ട റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരും റെയില്‍വേ പൊലീസും ഇവരോട് ട്രാക്കില്‍നിന്ന് മാറാന്‍ ആവശ്യപ്പെട്ടു. ട്രാക്കില്‍നിന്ന് കയറി സമീപത്തെ ബൈപാസിലെത്തിയതോടെ വിവരം ആരോ പൊലീസിൽ അറിയിച്ചു. എറണാകുളത്തെത്തിയാല്‍ നാട്ടിലേക്ക് മടങ്ങാൻ സൗജന്യ ട്രെയിന്‍ ലഭിക്കുമെന്ന് ആരോ പറഞ്ഞതുകേട്ട് ഇറങ്ങിത്തിരിച്ചതാണ് തൊഴിലാളിസംഘമെന്ന് പൊലീസ് പറഞ്ഞു. തൊഴിലാളികളെ കീഴ്‌വായ്പ്പൂര് പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇവര്‍ താമസിച്ചിരുന്ന തിരുവല്ല-വെണ്ണിക്കുളം ക്യാമ്പുകളിലേക്ക് തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.