അന്നമ്മ തോമസ്

വീടിന്റെ പോർച്ചിൽനിന്നും പിന്നിലേക്ക് ഉരുണ്ട കാർ കയറി ഗൃഹനാഥക്ക് ദാരുണാന്ത്യം; മകന് പരിക്ക്

കോട്ടയം: വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി ഗൃഹനാഥക്ക് ദാരുണാന്ത്യം. കോട്ടയം മീനടം നാരകത്തോട് സ്വദേശിനി കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്. മകൻ ഷിജിൻ കെ. തോമസിന് (25) പരിക്കേറ്റു.

തിങ്കളാഴ്ച വൈകിട്ട് 6.30ന് ആണ് സംഭവം. പുറത്തേക്ക് പോകുന്നതിനായി ഷിജിൻ കാർ സ്റ്റാർട്ട് ചെയ്തു. ഈ സമയം ഗേറ്റ് തുറക്കാനായി അന്നമ്മ മുറ്റത്തുനിന്നു താഴേക്കിറങ്ങി. അമ്മയെ സഹായിക്കാൻ മകനും പിന്നാലെ ചെന്നു. ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാൽ കാർ താഴേക്ക് ഉരുണ്ടെന്നാണു സൂചന.

കുത്തനെയുള്ള ഇറക്കത്തിൽ അതിവേഗത്തിലെത്തിയ കാറിന്റെ അടിയിൽ ഇരുവരും പെട്ടുപോയി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാർ ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. വീടിനു മുന്നിലെ ഗേറ്റും തകർന്നു. എൽ.ഐ.സി ഏജൻറായിരുന്നു അന്നമ്മ. ഭർത്താവ്: തോമസ് കോര. മൂത്തമകൻ: സുബിൻ.

Tags:    
News Summary - Middle-aged woman dies after car rolls off porch of home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.