ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്​ നിര്‍ഭയത്വം -എം.ഐ. ഷാനവാസ്

കോഴിക്കോട്: നിര്‍ഭയമായി ജീവിക്കാനുള്ള അവകാശമാണ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടതെന്ന് എം.ഐ. ഷാനവാസ് എം.പി. ഭരണഘടന പദവിയുടെ അത്യുന്നത സ്ഥാനങ്ങളിലിരിക്കുന്നവർവരെ വര്‍ഗീയമായി കാര്യങ്ങളെ സമീപിക്കുന്നത് ആപത്കരമാണ്​. ന്യൂനപക്ഷ വിഭാഗം വലിയ വെല്ലുവിളികള്‍ നേരിടുന്നകാലത്ത് മുസ്‌ലിം സമുദായങ്ങളിൽ ഐക്യം അനിവാര്യമാണ്​.

സംഘടനകള്‍  അഭിപ്രായഭിന്നത മറന്ന് പൊതുവിഷയങ്ങളില്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. ന്യൂനപക്ഷങ്ങളുടെ രാജ്യത്തെ അവസ്ഥ കൃത്യമായി അവതരിപ്പിച്ച ആധികാരിക രേഖയാണ് സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട്​ പൂര്‍ണമായി പ്രാവര്‍ത്തികമാക്കാനായില്ലെന്നും എം.ഐ. ഷാനവാസ് പറഞ്ഞു. മുസ്‌ലിം എംപ്ലോയിസ് കള്‍ചറല്‍ അസോസിയേഷന്‍ (മെക്ക) ആഭിമുഖ്യത്തില്‍ ജസ്​റ്റിസ് രജീന്ദർ സച്ചാര്‍ അനുസ്മരണവും ന്യൂനപക്ഷ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - MI Shanavas said Minority Community -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.