വാരിയൻകുന്നൻ ഹിന്ദുവിരുദ്ധനല്ല, ബ്രിട്ടീഷ്​ വിരുദ്ധ പോരാളി - എം.ജി.എസ്​ നാരായണൻ

കോഴിക്കോട്​: വാരിയൻകുന്നൻ കുഞ്ഞഹമ്മദ്​ ഹാജിക്കെതിരെയുള്ള സംഘ്​പരിവാർ വാദങ്ങളുടെ മുനയൊടിച്ച്​ പ്രമുഖ ചരിത്രകാരൻ എം.ജി.എസ്​ നാരായണൻ. സ്വകാര്യചാനൽ ചർച്ചയിലാണ്​ എം.ജി.എസ്​ നാരായണൻ ത​​െൻറ അഭിപ്രായം പ്രകടിപ്പിച്ചത്​.

വാരിയൻകുന്നൻ ഹിന്ദുവിരുദ്ധനായിരുന്നില്ല. ബ്രിട്ടീഷുകാർക്കെതിരെ ആവും വിധം പോരാടിയ വ്യക്തിയായിരുന്നു. കുറേ അനുയായികൾ അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ സമരം വിജയിപ്പിക്കാൻ അദ്ദേഹത്തിനായില്ല. എങ്കിലും എതിരില്ലാത്ത ബ്രിട്ടീഷ്​ സാമ്രാജ്യത്തിനെതിരായി അദ്ദേഹത്തിന്​ നിൽക്കാൻ കഴിഞ്ഞുവെന്നത്​ അത്​ഭുതകരമാണ്​. അതുകൊണ്ടാണ്​ അദ്ദേഹം ഇന്നും ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നത്​.

വാരിയൻകുന്നൻ ഹിന്ദുക്കളെ പീഡിപ്പിച്ചതായി ചരിത്രത്തിൽ കാണുന്നില്ല. എ​​െൻറ അറിവിൽ അങ്ങനൊന്നില്ല. അന്നത്തെ ബ്രിട്ടീഷ്​ ഗവൺമ​െൻറ്​ ഉദ്യോഗാർഥികളിലും ജന്മികളിലും അധികവും ഹിന്ദുക്കളായിരുന്നു. ആ പശ്ചാത്തലത്തിൽ അവർ ആക്രമിക്കപ്പെട്ടിട്ടുണ്ടാകാം. പക്ഷേ അത്​ ബോധപൂർവമല്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.